എംഡിഎംഎയുമായി യുവാവ് പിടിയില്‍

HIGHLIGHTS : Youth arrested with MDMA

malabarinews

മഞ്ചേരി: മഞ്ചേരിയില്‍ നടന്ന എക്സൈസ് റെയ്ഡില്‍ എംഡിഎംഎയുമായി യുവാവ് പിടി യിലായി. ഓപറേഷന്‍ ക്ലീന്‍ സ്ലേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് നറു കര പുല്ലൂര്‍ എടലോളി വീട്ടില്‍ ഷംസുദ്ദീന്‍ (46) തുറക്കല്‍ കി ഴിശേരി റോഡ് ജങ്ഷനില്‍ പിടിയിലായത്. ഇയാളില്‍നി ന്ന് 9.071 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മഞ്ചേരി ജു ഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്‌ട്രേട്ട് പ്രതിയെ റിമാന്‍ഡ് ചെയ്തു.

sameeksha

2020ല്‍ 615 ഗ്രാം ഹാഷിഷ് ഓയിലും 4.800 ഗ്രാം എംഡി എംഎയും കടത്തുന്നതിനി ടെ പിടിയിലായ ഇയാള്‍ക്കെ തിരെ വിചാരണ നടപടികള്‍ നടന്നുവരികയാണ്. ഇതിനി ടെയാണ് വീണ്ടും പിടിയിലാ യത്.

മഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി നൗഷാദ്, എന്‍ വിജയന്‍, എം എന്‍ രഞ്ജിത്ത്, കെ പി സാജിദ്, രാജന്‍ നെല്ലിയായി, ടി ശ്രീ ജിത്ത്, എം ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പി ടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!