പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി: പൊലീസുകാരന്‍ പിടിയില്‍

കൊച്ചി: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. വരാ പ്പുഴ സ്റ്റേഷന്‍ സിവില്‍ പൊലീ സ് ഓഫീസര്‍ മുവാറ്റുപുഴ മാറാ ടി സ്വദേശി എല്‍ദോ പോളിനെ യാണ് എറണാകുളം വിജിലന്‍ സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.

‘ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പി’ന്റെ ഭാഗമായാണ് അറസ്റ്റ്. വെള്ളി വൈകിട്ട് 4.35ന് വരാപ്പുഴ ചെട്ടി ഭാഗം മാര്‍ക്കറ്റിനുസമീപം പരാ തിക്കാരനില്‍നിന്ന് 500 രൂപ കൈക്കുലി വാങ്ങുമ്പോ ഴാണ് എല്‍ ദോ പോളി നെ പിടികൂടി യത്. മൂവാറ്റു പുഴ വിജില ന്‍സ് കോട തിയില്‍ ശനി യാഴ്ച ഹാജരാക്കും.

കൊങ്ങോര്‍പ്പിള്ളി സ്വദേശി യായ പരാതിക്കാരന്‍ പാസ്‌പോര്‍ ട്ട് എടുക്കുന്നതിന് മാര്‍ച്ച് ആറിന് ഓണ്‍ലൈനില്‍ അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരന്റെ ഫോണിലേക്ക് വ്യാഴാഴ്ച വരാ പ്പുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എല്‍ദോ പോള്‍ ബന്ധപ്പെട്ടു.

പാസ്‌പോ ര്‍ട്ട് വെരിഫിക്കേഷനുവേണ്ടി വി ളിച്ചതാണെന്നും വെള്ളിയാഴ്ച നേരില്‍ കാണണമെന്നും പറ ഞ്ഞു. പരാതിക്കാരന്‍ വീണ്ടും വി ളിച്ചപ്പോള്‍ നേരിട്ട് കാണാന്‍ വരുമ്പോള്‍ 500 രൂപ നല്‍കണ മെന്ന് പറഞ്ഞു. തുടര്‍ന്ന് എറ ണാകുളം വിജിലന്‍സ് മധ്യമേഖ ലാ എസി എസ് ശശിധരനെ അറിയിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top