വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടില്‍ വില്‍ക്കുന്ന സംഘം പിടിയില്‍

ചേര്‍പ്പ്:  കേരളത്തില്‍നിന്ന് വാ ഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് വില്‍ പ്പന നടത്തുന്ന സം ഘത്തിലെ അഞ്ചു പേര്‍ പൊലീസ് പിടിയി ലായി. ഇവരില്‍ നിന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച നാല് വാഹനങ്ങള്‍ കണ്ടെടുത്തും ച്ചി കോവില്‍ പാളയം സ്വദേശി എസ് കെ നിവാസില്‍ സജിത്ത് (25), പുതു ക്കാട് കണ്ണമ്പത്തൂര്‍ സ്വദേശികളായ പുന്നത്താടന്‍ വീട്ടില്‍ വിജിത്ത് (33), പു ന്നത്താടന്‍ വീട്ടില്‍ രഞ്ജിത്ത് (38), തൃശൂര്‍ ചിയ്യാരം സ്വദേശി പള്ളിപ്പാട ത്ത് വീട്ടില്‍ സുനീഷ് (35), നന്തിപുലം സ്വദേശി കരിയത്ത് വളപ്പില്‍ വീട്ടില്‍ വിഷ്ണു (30) എന്നിവരാണ് പിടിയിലായ ത്. പ്രതികളില്‍ നിന്ന് ഒരു കണ്ട യ്നര്‍ ലോറി, രണ്ട് പിക്കപ്പ് വാനുകള്‍, ഒരു കാര്‍ എന്നിവ കണ്ടെടുത്തു.

ഫെബ്രുവരി 23ന് ചേര്‍പ്പ് പാറക്കോവി പൊള്ളലില്‍ മിനിലോറി മോഷണം പോയിരു ന്നു. ഈ കേസില്‍ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളിലൊരാളായ സുനീഷ് പകല്‍ പെട്ടിവണ്ടിയില്‍ പച്ചക്കറി വി ല്‍പ്പനക്കായി കറങ്ങി നടന്ന് മോ ഷ്ടിക്കാനുള്ള വാഹനങ്ങള്‍ കണ്ടു വയ്ക്കും. രാത്രി സംഘമായി വാഹനം മോഷ്ടിച്ച് പൊള്ളാച്ചി സ്വദേശി സജിത്തിന് കൈമാറും. ലഭിക്കുന്ന പണം ഇവര്‍ പങ്കിട്ടെടുക്കും. സജി ത്ത് വാഹനങ്ങള്‍ മേട്ടുപ്പാളയത്തെത്തിച്ച് പൊളിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിന് വില്‍ക്കും നാപ്പാളയ ത്തുനിന്നാണ് പൊലീസ് നാല് വാഹ നങ്ങളും കണ്ടെടുത്തത്. ഇരിങ്ങാല ക്കുട ഡിവൈഎസ്പി കെ ജി സുരേ ഷ്, കൊടകര ഇന്‍സ്‌പെക്ടര്‍ പി കെ ദാ സ്, ചേര്‍പ്പ് എസ്‌ഐ എം അഫ്സല്‍, ചാലക്കുടി ഡിവൈഎസ് പി സുമേഷ്, ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ എം അഫ്‌സല്‍, സിനിയര്‍ സിപിഒ ഇ എസ് ജീവന്‍, സിപിഒമാരായ കെ എസ് ഉമേഷ്, ഗോകുല്‍ദാസ്, റിന്‍സന്‍ എന്നിവരാ ണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top