20 പവന്‍ സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ മുംബൈ സ്വദേശിനികള്‍ പിടിയില്‍

ഫറോക്ക്: ചെറുവണ്ണൂര്‍ റഹ്‌മാന്‍ ബസാറിലു ള്ള വാടകവീട്ടില്‍ നിന്ന് തട്ടിയെ ടുത്ത 20 പവന്‍ സ്വര്‍ണവുമായി മുങ്ങിയ മുംബൈ സ്വദേശിനി കള്‍ പിടിയില്‍. മുംബൈ സ്വദേ ശിനികളായ സല്‍മ ഖാദര്‍ ഖാന്‍ (42), ശ്രദ്ധ രമേശ് ഓഡല്‍ (39) എന്നിവരെയാണ് മുംബൈയി ലേക്കുള്ള യാത്രയ്ക്കിടെ കാസ ര്‍കോട്ടു നിന്നും നല്ലളം പൊലീ സ് കസ്റ്റഡിയിലെടുത്തത്.

വ്യാഴം ഉച്ചയോടെയാണ് പ്രതി കളായ യുവതികള്‍ പണിക്കൂലി വ്യവസ്ഥയില്‍ സ്വര്‍ണാഭരണ ങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന സുരേ ഷ് ബാബുവിന്റെയും ഹനീഫയു ടെയും ചെറുവണ്ണൂര്‍ റഹ്‌മാന്‍ ബസാറിലുള്ള വാടകവീട്ടിലെ ത്തിയത്. ഇരുവര്‍ക്കും ഹനീഫ യുമായി വിദേശത്തുവച്ച് പരിച യമുണ്ട്. പ്രതികള്‍ പുതുതായി തുടങ്ങുന്ന സ്വര്‍ണാഭരണ ബി സിനസ് ആവശ്യത്തിന് ആഭരണ ങ്ങളുടെ മോഡല്‍ കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. മോ ഡല്‍ കാണിച്ച് ഇടപാട് ഉറപ്പിച്ച് വീട്ടുകാരന്‍ കുളിക്കാന്‍ കയറിയപ്പോള്‍ ഇരുവരും സ്വര്‍ണവുമായി മുങ്ങുകയായിരുന്നുവെന്ന് പൊ ലീസ് പറയുന്നു.

പ്രതികളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങ ളടങ്ങിയ ഹനീഫയുടെ മൊ ബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ഇതുകൂടി കൈക്കലാക്കിയാണ് മുങ്ങിയത്. ഇത് അന്വേഷണത്തി ന് തടസ്സമായെങ്കിലും ഹനീഫയു ടെ കാള്‍ ഡീറ്റെയില്‍സ് ശേഖരി ച്ചാണ് അന്വേഷണം തുടങ്ങിയത്.

സൈബര്‍ സെല്ലിന്റെ സഹാ യത്തോടെ നടത്തിയ അന്വേഷ ണത്തില്‍ കോഴിക്കോട് നിന്നും ടാക്‌സിയില്‍ മംഗലാപുരത്തേക്ക് പോയതായി വിവരം ലഭിച്ചു. മുംബൈയിലേക്ക് വിമാനമാര്‍ ഗം കടക്കാനായിരുന്നു ഇരു വരുടെയും പദ്ധതി. പ്രതി കള്‍ സഞ്ചരിച്ചിരുന്ന കാര്‍ കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ ഹോസ്ദു ര്‍ഗില്‍ വച്ച് തടഞ്ഞ് മണി ക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു. സ്വര്‍ണാഭരണങ്ങ ളും മൊബൈല്‍ ഫോണുക ളും കണ്ടെടുത്തു. രണ്ടു പ്രതികളേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നല്ലളം ഇന്‍സ്‌പെക്ടര്‍ കെ സുമി ബ്ലാല്‍, എസ്ഐമാരായ പി വി രമേശന്‍, സുഭഗ, സിപിഒ രഞ്ജിത്, ഫറോക്ക് എസിപി എ എം സിദ്ധിഖിന്റെ നേതൃത്വത്തിലു ള്ള ഫറോക്ക് ക്രൈം സ്‌ക്വാഡ് അം ഗങ്ങളായ എഎസ്‌ഐ അരുണ്‍ കുമാര്‍ മാത്തറ, പൊലീസുകാ രായ ഐ ടി വിനോദ് കുമാര്‍, മധുസുദനന്‍ മണക്കടവ്, അനു ജ് വളയനാട്, സനീഷ് പന്തീരാ ങ്കാവ്, സുബീഷ് വേങ്ങേരി, അഖില്‍ ബാബു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Share news
error: Content is protected !!
Scroll to Top