എംഡിഎംഎയുമായി യുവാവ് പിടിയില്‍

കരുവാരക്കുണ്ട് : വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം എംഡിഎംഎയുമായി യുവാവിനെ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തു. കേരളാ എസ്റ്റേറ്റ് കമ്പിപ്പാലം സ്വദേശി ചക്കാലമറ്റം ജിതിന്‍ ജോര്‍ജാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് കരുവാരക്കുണ്ട് പൊലീസും ഡാ ന്‍സാഫും ചേര്‍ന്ന് കേരള എസ്റ്റേ റ്റില്‍ ഇയാള്‍ കുടുംബസമേതം താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.

ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി എം ഡിഎംഎ വില്‍പ്പന നടത്തിയിരു ന്നത്. മയക്ക് മരുന്ന് തൂക്കുന്നതി നുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top