
പെരിന്തല്‍മണ്ണ : നഗരത്തില്‍ ഡിവൈഎസ്പി ഓഫീസിനു സമീപത്തെ വിസ്മയ ടെക്‌സ്‌റ്റൈല്‍സില്‍ മോഷണം. കടയുടെ പിന്നിലെ സീലി പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് തുണി ഉല്‍പ്പന്നങ്ങളും പണവും കവര്‍ന്നതായി ഉടമ പറഞ്ഞു.
ബുധനാഴ്ച രാവിലെ ടെക്‌സ്‌റ്റൈല്‍ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ക്യാഷ് കൗണ്ടര്‍, ഫയലുകള്‍ എന്നിവ വലിച്ചു പു റത്തിട്ട നിലയിലായിരുന്നു. പാന്റ്‌സ്, ഷര്‍ട്ട്, മാക്‌സി അടക്കം വിവിധ വസ്ത്രങ്ങളും പണവും നഷ്ടമായി.
ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ചവിട്ടേറ്റ് ഗ്ലാസും പൊട്ടിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




