പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി: 5 കിലോഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി പരപ്പനങ്ങാടി റെയ്ല്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പോലീസിന്റെ പിടിയിലായി.വെസ്റ്റ് ബംഗാളിലെ കട്ടുവ സ്വദേശി അജിജ്(32)ആണ് പിടിയിലായത്.

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം കടത്തിയ കഞ്ചാവുമായി എത്തിയ ഇയാളെ പരപ്പനങ്ങാടി എസ് ഐയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.

ആന്ധ്രാപ്രദേശില്‍നിന്നും ട്രെയിന്‍മാര്‍ഗ്ഗം കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായും ഇവ അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ചും മറ്റും വ്യാപകമായി വില്‍പ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചില അന്യസംസ്ഥാന തൊഴിലാളികള്‍ ഇതിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സി.ഐ. കെ ജെ ജിനേഷ്, പരപ്പനങ്ങാടി എസ് ഐ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡാന്‍സാഫ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top