Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; എന്‍.എസ്.എസിന്റെ കപ്പയും മത്തിക്കറിയും ഹിറ്റായി

HIGHLIGHTS : Calicut University News; NSS's kappa and sardine were hits

എന്‍.എസ്.എസിന്റെ കപ്പയും മത്തിക്കറിയും ഹിറ്റായി

വളണ്ടിയര്‍മാര്‍ നട്ടുണ്ടാക്കിയ കപ്പ വിളവെടുത്ത് പുഴുങ്ങി, മത്തിമുളകിട്ടതും ചമ്മന്തിയും ചേര്‍ത്ത് വില്പന നടത്തി കാലിക്കറ്റ് സര്‍വകലാശാലയിലെ എന്‍.എസ്.എസ്. കാമ്പസ് ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി വനിതാ ഹോസ്റ്റല്‍ വളപ്പില്‍ കൃഷിയിറക്കിയ കപ്പയാണ് വിളവെടുത്തത്. ഇതിന് പുറമെ മഞ്ഞള്‍, ചേമ്പ്, ഇഞ്ചി എന്നിവയും വില്പനയ്ക്കുണ്ടായിരുന്നു. കപ്പക്കും കറിയ്ക്കും കൂടി 40 രൂപയാണ് വാങ്ങിയത്. കാമ്പസിനകത്തെ കാന്റീന്‍ പരിസരത്ത് ഉച്ചക്ക് തുടങ്ങിയ കച്ചവടം വൈകുന്നേരം വരെ നീണ്ടു. 130 കിലോയോളം കപ്പ പാകം ചെയ്തിരുന്നു. പാകം ചെയ്യാത്തതും വില്പന നടത്തി. വില്പനയിലൂടെ സ്വരൂപിച്ച തുക സര്‍വകലാശാലാ ഫണ്ടിലേക്ക് അടയ്ക്കുമെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി പറഞ്ഞു. പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്വിന്‍ സാംരാജ് പങ്കെടുത്തു.

sameeksha-malabarinews

ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പ്, സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് ശില്‍പശാല നടത്തുന്നു. കോളേജ്, സര്‍വകലാശാലാ, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി ഹോമിഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജുക്കേഷന്‍, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫണ്ടമെന്റല്‍ റിസര്‍ച്ച് മുംബൈ എന്നിവയുമായി സഹകരിച്ച് 24, 25 തീയതികളിലാണ് പരിപാടി. സര്‍വകലാശാലാ ആര്യഭട്ടാ ഹാളില്‍ നടക്കുന്ന പരിപാടി 24-ന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.

ഫ്രോണ്ടിയര്‍ പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊഫ. രമന്‍ജുലു സുന്‍കര്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം നടത്തി. ‘സസ്യങ്ങളിലെ സൂക്ഷ്മ ആര്‍.എന്‍.എകള്‍’ എന്ന വിഷയത്തിലാണ് ഒക്ലഹാമയിലെ സ്റ്റീഫന്‍സ് എന്‍ഡോവ്ഡ് ചെയറിലുള്ള ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ പഠനവിഭാഗത്തിലെ പ്രൊഫസര്‍ സംസാരിച്ചത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. ജോണ്‍ ഇ തോപ്പില്‍, ഡോ. എ. യൂസഫ്, ഡീന്‍ ഡോ. വി.വി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

എസ്.ഡി.ഇ., എം.എ. അറബിക് ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും മെയ് 2021 ഒന്നാം വര്‍ഷ പരീക്ഷയുടെയും കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ 20 മുതല്‍ 25 വരെ സര്‍വകലാശാലാ സി.എച്ച്. ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!