മയക്കുമരുന്നുമായി യുവാവ് പിടിയില്‍

HIGHLIGHTS : Youth arrested with drugs

തിരൂരിലും പരിസരപ്രദേശങ്ങളിലും വില്‍പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നിനത്തില്‍ ഉള്‍പ്പെട്ട എംഡിഎംഎയുമായി യുവാവിനെ പിടികൂടി. മാങ്ങാട്ടിരി സ്വദേശിയായ മാച്ചാലില്‍ ധനുഷ് രാജ് (27)നെയാണ് 80ഗ്രാം എംഡിഎംഎയുമായി മാങ്ങാട്ടിരി ഭാഗത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരം പോലീസ് പിടികൂടിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐ.പി. എസിന്റെ ലഹരിക്കെതിരെ കര്‍ശന നിലപാട് എടുക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന യുവാക്കളെ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റില്‍ ആയതെന്നാണ് പ്രാഥമിക നിഗമനം. തിരൂര്‍ പോലീസ് 10 ദിവസം മുമ്പ് 45 ഗ്രാം എം ഡി എം എയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

തിരൂര്‍ ഡി. വൈ. എസ്. പി ഐ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ തിരൂര്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ .ജെ, സബ് ഇന്‍സ്‌പെക്ടര്‍ സുജിത് ആര്‍. പി.സി.പി.ഒ അരുണ്‍ സി.പി.ഒമാരായ സതീഷ് കുമാര്‍, ധനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!