HIGHLIGHTS : Oatmeal cake
ആവശ്യമായ ചേരുവകള്‍:-
മൈദ – 3/4 കപ്പ്
ഓട്‌സ് പൊടിച്ചത് – 3/4 കപ്പ്
ഈത്തപ്പഴം അരിഞ്ഞത് – 20
പാല്‍ 1 1/2 കപ്പ്
വാനില എസ്സെന്‍സ് 1 ടീസ്പൂണ്‍
തേന്‍ 1/4 കപ്പ്
എണ്ണ
ബേക്കിംഗ് പൗഡര്‍ 1 ടീസ്പൂണ്‍
ബേക്കിംഗ് സോഡ 1 ടീസ്പൂണ്‍
ഉപ്പ് ഒരു നുള്ള്
തയ്യാറാക്കുന്ന രീതി :-
ഒരു പാത്രത്തില്‍ ഈന്തപ്പഴം എടുത്ത് പാലും ചേര്‍ത്ത് 2-3 മണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കുക. ഓവന്‍ 180°C വരെ ചൂടാക്കുക.
ഈന്തപ്പഴം പാലിനൊപ്പം ഒരു ബ്ലെന്‍ഡര്‍ ജാറില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി, വാനില എസ്സെന്‍സ്, തേന്‍, എണ്ണ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുന്നത് വരെ ഒരു ബീറ്റര്‍ ഉപയോഗിച്ച് അടിക്കുക.
മൈദ, പൊടിച്ച ഓട്‌സ്, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ എന്നിവ ഈ പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുന്നത് വരെ പതുക്കെ ഇളക്കുക.
നെയ്യ് പുരട്ടിയ 6 ഇഞ്ച് കേക്ക് ടിന്നിലേക്ക് ബാറ്റര്‍ മാറ്റുക. ഇത് പ്രീഹീറ്റ് ചെയ്ത ഓവനില്‍ വയ്ക്കുക. 40-45 മിനിറ്റ് ബേക്ക് ചെയ്യുക.
എടുത്ത് തണുക്കാന്‍ വയ്ക്കുക.
സെര്‍വിംഗ് പ്ലേറ്ററില്‍ കേക്ക് ഡീ-മോള്‍ഡ് ചെയ്യുക. കഷണങ്ങളാക്കി മുറിച്ച് വിളമ്പുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു