HIGHLIGHTS : Twenty20 Women's Cricket World Cup from today
ദുബായ് : ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. യുഎഇയാണ് വേദി. ദുബായിലും ഷാര്‍ജയിലുമായി മത്സരങ്ങള്‍ അരങ്ങേറും. ആദ്യകളിയില്‍ പകല്‍ 3.30ന് ബംഗ്ലാദേശ് അരങ്ങേറ്റക്കാരായ സ്‌കോട്ലന്‍ഡിനെ നേരിടും. രാത്രി 7.30ന് ഏഷ്യന്‍ ശക്തികളായ ശ്രീലങ്കയും പാകിസ്ഥാനും ഏറ്റുമുട്ടും. ബംഗ്ലാദേശില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് അവിടത്തെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ആകെ 10 ടീമുകളാണ്. രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് മുന്നേറും. ഫൈനല്‍ അടക്കം 23 കളികളാണ്. 20ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കൊപ്പം എ ഗ്രൂപ്പിലാണ്. ബി ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, സ്‌കോട്ലന്‍ഡ് ടീമുകളും അണിനിരക്കുന്നു. ന്യൂസിലന്‍ഡുമായി നാളെയാണ് ഇന്ത്യയുടെ ആദ്യകളി. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സംഘത്തിന്റെ ലക്ഷ്യം ആദ്യകിരീടമാണ്. കഴിഞ്ഞ എട്ട് ലോകകപ്പില്‍ ഒരിക്കല്‍പ്പോലും ഇന്ത്യക്ക് കിരീടമില്ല. 2020ല്‍ റണ്ണറപ്പായതാണ് ഏകനേട്ടം. കഴിഞ്ഞതവണ സെമിയില്‍ തോറ്റു. 15 അംഗ ടീമില്‍ രണ്ട് മലയാളികളുണ്ട്. വയനാട്ടുകാരി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനയും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു