പരപ്പനങ്ങാടിയില്‍ മാരക മയക്കുമരുന്നിനമായ എംഡിഎയുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. വേങ്ങര സ്വദേശി ചേറൂര്‍ ആലുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (21)ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 7 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് സ്‌റ്റേഷന് മുന്‍ വശത്തുവെച്ച് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ ജയദേവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനില്‍കുമാര്‍ ,സിവില്‍ പോലീസ് ഓഫീസര്‍ ആയ മുജീബ് റഹ്‌മാന്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top