HIGHLIGHTS : The District Meeting of the Merchants' Association, Malappuram, will be held on 20th and 21st March at Parappanangadi.
പരപ്പനങ്ങാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ സമ്മേളനം മാര്‍ച്ച് 20,21 തീയതികളില്‍ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം ഏ പുഷ്പാംഗതന്‍ നഗറില്‍ (ജാസ് ഓഡിറ്റോറിയം പരപ്പനങ്ങാടി) വെച്ച് നടക്കും.പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും.
സമിതി സംസ്ഥാന സെക്രട്ടറി ഇ .എസ് ബിജു, സംസ്ഥാന ട്രെഷറര്‍ എസ് ദിനേഷ്, സംസ്ഥാന വൈസ് പ്രെസിഡന്റ്മാരായ കെ എം ലെനിന്‍, സീനത്ത് ഇസ്മായില്‍, ജോയിന്റ് സെക്രട്ടറിമാരായ വി ഗോപിനാഥ്, വി.കെ തുളസി ദാസ് എന്നിവര്‍ പങ്കെടുക്കുമെന്നും ജില്ലയിലെ വിവിധ . ഏരിയ കമ്മിറ്റികളില്‍ നിന്ന് 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പൊതുസമ്മേളനത്തോടനുബന്ധികച്ച് വാദ്യഘോഷങ്ങളോടെ നടക്കുന്ന പകടനം പുത്തരിക്കല്‍ നിന്ന് ആരംഭിച്ചു റെയില്‍വേ സ്റ്റേഷന് സമീപം തയ്യാറാക്കിയ പൊതു സമ്മേളന നഗറില്‍ സമാപിക്കുമെന്നും സമ്മേളനം മുന്‍ എം. പി. ഏ വിജയ രാഘവന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വി.പി സോമസുന്ദരന്‍ ,പി. സുനില്‍കുമാര്‍ , എന്‍. വി ഗോപാലകൃഷ്ണന്‍ , ഷിഫ അഷ്‌റഫ് ,ടി. ബാബുരാജന്‍ , എ.വി രാഘുനാഥന്‍ എന്നിവര്‍സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു