HIGHLIGHTS : പരപ്പനങ്ങാടി: ഒരു പതിറ്റാണ്ടിലേറെക്കാലമായി പരപ്പനങ്ങാടിയിലെ പാലിയേറ്റീവ് മുഖമായ അഭയം പാലിയേറ്റീവ് കെയര്‍ പുതിയ കെട്ടിടത്തിലേക്ക്. പരപ്പനങ്ങാടി പുത്...
പരപ്പനങ്ങാടി: ഒരു പതിറ്റാണ്ടിലേറെക്കാലമായി പരപ്പനങ്ങാടിയിലെ പാലിയേറ്റീവ് മുഖമായ അഭയം പാലിയേറ്റീവ് കെയര്‍ പുതിയ കെട്ടിടത്തിലേക്ക്. പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ ഇന്ന് അഭിയത്തിന്റെ പുതിയ കെട്ടിടമായ സാവിത്രി ടീച്ചര്‍ സ്മാരക മന്ദിരം പരപ്പനങ്ങാടിയിലെ മുതിര്‍ന്ന് സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനായ സി കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.
ഔഗ്യോഗിക പരിവേഷങ്ങളില്ലാതെ അഭയത്തിന്റെ പ്രവര്‍ത്തന കാലങ്ങള്‍ വിവരിച്ച ചടങ്ങ് ഏറെ ഹൃദ്യമായി. ചടങ്ങില്‍ രാമന്‍ പരപ്പില്‍, നഗരസഭ അംഗങ്ങളായ സീനത്ത് ആലിബാപ്പു, തുടിശ്ശേരി കാര്‍ത്തികേയന്‍, വിശ്വനാഥന്‍, യജ്ഞമൂര്‍ത്തി തുടങ്ങിയ നിരവധി പേര്‍ സംബന്ധിച്ചു.

മുന്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായി യു.കലാനാഥന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് രാവിലെ മുതല്‍ ഇവിടേക്കെത്തിയത്.
സി.കെ ബാലന്‍ ഫൗണ്ടര്‍ ആയി രൂപം നല്‍കിയ എകെജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒരു സംരംഭമാണ് പാലിയേറ്റീവ് കെയര്‍ പ്രൊജക്ട്. കോവിഡ് കാലത്തടക്കം രോഗികള്‍ക്ക് വീട്ടിലെത്തി സുത്യര്‍ഹമായ പരിചരണമാണ് അഭയം നടത്തിവന്നത്. നിലവില്‍ 360 രോഗികള്‍ക്ക് അഭയം സാന്ത്വന പരിചരണം നടത്തിവരുന്നുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു