HIGHLIGHTS : Youth arrested with 40 liters of foreign liquor
വണ്ടൂര്‍: വില്‍പ്പനക്കായി ഓട്ടോയില്‍ കൊണ്ടുവന്ന 40 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍. കാരാട് പടിക്കല്‍ വീട്ടില്‍ രാജ (43)നെയാണ് കാളികാവ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഓട്ടോയുടെ പിറകിലും ഡ്രൈവര്‍ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. എടക്കര, നിലമ്പൂര്‍ ബീവറേജസ് ഔട്ട്ലെറ്റുകളില്‍നിന്ന് മദ്യംവാങ്ങി മടങ്ങവേ അമരമ്പലം സൗത്തില്‍വച്ചാണ് പിടികൂടിയത്. ഇയാള്‍ സമാന കേസുകളില്‍ മുമ്പും പ്രതിയായിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

പ്രിവന്റീവ് ഓഫീസര്‍ പി അശോക്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ എസ് അരുണ്‍കുമാര്‍, ടി സുനീര്‍, മുഹമ്മദ് ഹബീബ്, ടി കെ ശ്രീജ, കെ വി വിപിന്‍ എന്നിവരും സംഘത്തിലുണ്ടായി. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു