Section

malabari-logo-mobile

തിരൂരില്‍ കാറിന്റെ ഡോറില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

HIGHLIGHTS : A biker died after his bike hit a car door in Tirur

തിരൂര്‍: റോഡരികില്‍ നിര്‍ത്തിയ കാറിന്റെ ഡോറില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തിരൂര്‍ പൊറൂര്‍ കല്ലിങ്ങല്‍ അച്ചിപ്ര മൊയ്ദീന്‍കുട്ടി (54)ആണ് മരിച്ചത്. ബിപി അങ്ങാടി-ആലത്തിയൂര്‍ റോഡില്‍ പാറശ്ശേരിക്ക് സമീപത്ത് ഞായര്‍ വൈകിട്ട് 6.30ഓടെയാണ് അപകടം.

അമിത വേഗത്തില്‍വന്ന കാര്‍ റോഡരികില്‍ നിര്‍ത്തി അശ്രദ്ധമായി ഡോര്‍ തുറന്നതാണ് അപകട കാരണം. റോഡില്‍ നിര്‍ത്തി അശ്രദ്ധമായി ഡോര്‍ തുറന്നപ്പോള്‍ ബൈക്ക് ഡോറില്‍ ഇടിക്കുകയായിരുന്നു.

sameeksha-malabarinews

ഗുരുതര പരിക്കേറ്റ മൊയ്ദീന്‍കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂക്കയില്‍ ട്രസ്റ്റ് പ്ലാസക്ക് സമീപം അസ്തി മെഡിക്കല്‍സ് ഷോപ്പില്‍ സെയില്‍സ്മാനാണ്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ് പരേതയായ ഇസ്ലാ ആക്കുട്ടി, ഭാര്യ സുബൈദ മക്കള്‍: മുഹ്‌സില്‍, മൂര്‍ഷി, മുഹാസിര്‍, മരുമക്കള്‍: ഷാനിബ, ഹസ്‌ന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!