തിരൂരില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍

തിരൂര്‍ : തിരുര്‍ ആലത്തിയൂരില്‍ മാരക രാസലഹരിയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍ . റേഞ്ച് ഇന്‍സ്പെക്ടര്‍ റ്റി. രഞ്ജിത്ത് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തൃപാങ്ങോട് ആലത്തിയൂര്‍ സ്വദേശി മുഹമ്മദ് ഷബീര്‍ (30) എന്നയാള്‍ വീട്ടിലും കൈവശത്തിലുമായി സൂക്ഷിച്ച 7.355 ഗ്രാം മെതാംഫിറ്റാമിന്‍ 5.055ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടികൂടിയത്.

തിരൂര്‍ മേഖലകളില്‍ പ്രധാനമായും മയക്കുമരുന്നുകള്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് പിടിയലായത് ഇയാളെ രണ്ടാഴ്ചയായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ തുടരന്വേഷണങ്ങള്‍ നടത്തി വരികയാണെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍ അറിയിച്ചു.

പരിശോധനയില്‍ സിഇഒമാരായ വിനീഷ് പി. ബി,നൗഷാദ്‌മോന്‍. സി, അനൂപ്,കെ,നിതിന്‍ ചോമാരി, ദിലീപ്കുമാര്‍. പി, വനിതാസിഇഒ സ്മിത.കെ, പ്രിവന്റീവ് ഓഫീസര്‍ രവീന്ദ്രനാഥ്.പി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ നൗഷാദ്. വി എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top