വൈറലായി , ശ്രദ്ധേയമായി കേരളാ പോലീസിന്റെ ‘തെന്നലേ , തെന്നലേ ‘ വീഡിയാ

കൊച്ചി: മലയാളികള്‍ ഹൃദയത്തിലേറ്റിയ പഴയകാല ഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഇറക്കിയ മഴക്കാല അപകട മുന്നറിയിപ്പ് വീഡിയോ വൈറലായി. ‘വിവാഹിത’ സിനിമയിലെ ‘ദേവലോക രഥവുമായി തെന്നലേ, തെന്നലേ’ എന്ന ഗാനവും മഴസമയത്തെ അപകടദൃശ്യങ്ങളും കോര്‍ത്തിണക്കിയാണ് പൊലീസ് ഫെയ്സ്ബുക്കില്‍ വീഡിയോയിട്ടത്. മികച്ച ഗാനവും ദൃശ്യങ്ങളും ചേര്‍ന്നതോടെ സംഗതി ഹിറ്റ്.

‘ദേവലോക രഥവുമായി’ എന്ന ഭാഗം പൊലീസ് ഒഴിവാക്കി. ഗാനത്തിനൊപ്പം മഴ നനഞ്ഞ റോഡില്‍ കാറും ജീപ്പും തെന്നിപ്പോകുന്ന ദൃശ്യം തുടക്കത്തില്‍ നല്‍കി. തൊട്ടുപിന്നാലെ ഓട്ടോറിക്ഷയും കാറുകളും ടെമ്പോയും ഇടിച്ച് വരിയായി കിടക്കുന്ന ദൃശ്യവും ചേര്‍ത്തു. ഇതിനൊപ്പം ”തെന്നല്ലേ, മഴക്കാലമാണ് നിരത്തുകളില്‍ വാഹനങ്ങള്‍ തെന്നി നീങ്ങാന്‍ സാധ്യതയേറെയാണ്”, ”വേഗത കുറയ്ക്കുക, -സുരക്ഷിത അകലം പാലിക്കുക” എന്നീ മുന്നറിയിപ്പുകളും നല്‍കി.

ദൃശ്യങ്ങള്‍ക്ക് അനുയോജ്യമായ ഗാനം തെരഞ്ഞെടുത്തതിനും മികച്ച മുന്നറിയിപ്പിനും അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ കൈയടി. പൊലീസിലെ സോഷ്യല്‍മീഡിയ സെല്‍ പ്രതിഭകള്‍ക്ക് സല്യൂട്ട് നല്‍കുന്നവരും നിരവധി. കമല്‍നാഥ്, പി എസ് സന്തോഷ്, ബി ടി അരുണ്‍, കെ സന്തോഷ്, സി നിധീഷ്, എഫ് സഫ്ദര്‍ എന്നിവരാണ് വീഡിയോ ഒരുക്കിയത്. 2019ല്‍ സംസ്ഥാനത്ത് നടന്നതും കഴിഞ്ഞദിവസം കഴക്കൂട്ടം ബൈപാസിലുണ്ടായതുമാണ് ‘തെന്നല്ലേ’ ഫെയ്സ്ബുക് പോസ്റ്റിലെ അപകടദൃശ്യങ്ങള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top