വള്ളിക്കുന്ന്: അരിയല്ലൂര്‍ മാധവാനന്ദവിലാസം സ്‌കൂളില്‍ 1992-ലെ പത്താം ക്ലാസ് എ ഡിവിഷനിലെ സൗഹൃദ കൂട്ടായ്മയാണ് നീണ്ട 31 വര്‍ഷങ്ങള്‍ക്കു് ശേഷം അതേ ക്ലാസ് മുറിയില്‍ സംഗമിച്ചത്. ഫോണും സോഷ്യല്‍ മീഡിയയും ഇല്ലാത്ത കാലത്തെ കൂട്ടുകാരെ കണ്ടെത്താന്‍ 2022 ഒക്ടോബര്‍ മുതലാണ് ശ്രമമാരംഭിച്ചത്.
മെയ് മാസത്തോടെ മുഴുവന്‍ പേരെയും കണ്ടെത്തി വാട്‌സ് ആപ്പ് കൂട്ടായ്മയിലെത്തിച്ചു. ഇവരുടെ ആദ്യ സമാഗമം എം വി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഴയ പത്താം ക്ലാസ് എ ഡിവിഷന്‍ പുനരാവിഷ്‌കരിച്ചു കൊണ്ടായിരുന്നു.
തുടര്‍ന്ന് അരിയല്ലൂര്‍ എന്‍.സി ഗാര്‍ഡന്‍സില്‍ – ഓട്ടോഗ്രാഫ് എന്ന പേരില്‍ നടന്ന സൗഹൃദ സംഗമത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു. ജിതേഷ് കെ, ദിലീപ് കുമാര്‍, വിജി.യു, വിസ്മ.സി, ഗീത.പി, സുനിത, അഭികൃഷ്ണന്‍, ജയന്‍ എന്‍.സി, ജയപ്രകാശ് .ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



