പരപ്പനങ്ങാടി : വില്‍പ്പനയ്ക്കായി ബിവറേജ് ഔട്ട് ലൈറ്റുകളില്‍ നിന്നും മദ്യം വാങ്ങി ഉയര്‍ന്ന വിലയ്ക്ക് കൊണ്ടുപോയിരുന്ന 12 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍സൈക്കിള്‍ സഹിതം യുവാവ് പിടിയില്‍. താനൂര്‍ പരിയാപുരം പൂരപ്പുഴ സ്വദേശി സനൂപ് (35) നെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്. ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപത്തുനിന്നും പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ജിനേഷ് കെ ജെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രീത സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, രാഹുല്‍, സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരിക്കെതിരെയുള്ള ശക്തമായിട്ടുള്ള നടപടികളുടെ ഭാഗമായി അനധികൃത മദ്യ കടത്തും വില്പനയുമായി ബന്ധപ്പെട്ട് തന്നെ ഏകദേശം ഒരു വര്‍ഷക്കാലയളവില്‍ 50ലധികം പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് നടപടികള്‍ സ്വീകരിച്ചിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



