മൂന്നക്ക ലോട്ടറി;പ്രധാന പ്രതി പരപ്പനങ്ങാടി പോലീസിൻ്റെ പിടിയിൽ

പരപ്പനങ്ങാടി: മൂന്നക്ക ലോട്ടറി എഴുത്ത് നടത്തിയിരുന്ന പ്രധാന പ്രതി പിടിയില്‍. പരപ്പനങ്ങാടി അരിയല്ലൂര്‍ സ്വദേശി കല്ലിങ്ങല്‍ റഫീഖ് (40) നെയാണ് ബാംഗ്ലൂര് എയര്‍പോര്‍ട്ടില്‍ നിന്നും പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജൂണ്‍ മാസം പതിനാറാം തീയതി പരപ്പനങ്ങാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്നക്ക ലോട്ടറിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ലോട്ടറി വില്പനയ്ക്കായി വിക്കിപീഡിയ എന്ന പേരില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ നിര്‍മ്മിച്ചിറക്കിയ പ്രധാന പ്രതിയെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഈ കേസില്‍ 9 പേരെ പിടികൂടിയിരുന്നു. ഈ കേസില്‍ ആദ്യം അറസ്റ്റ് ചെയ്തിട്ടുള്ള ജനീഷ് എന്നയാളുടെ കുറ്റംസമ്മത മൊഴിപ്രകാരം അയാള്‍ക്ക് വിക്കിപീഡിയ മൊബൈല്‍ അപ്ലിക്കേഷന്‍ നല്‍കിയ ആളുകളെ കുറിച്ച് അന്വേഷണം നടത്തിയതില്‍ സന്തോഷ് കുമാര്‍, ബീരാന്‍കോയ, രമേശന്‍, ഗോവിന്ദന്‍, മജീദ് സതീഷ്, പരിയാപുരം സ്വദേശിയായ സാദിഖ്,ശശി എന്നിവരെയും പിടികൂടിയിരുന്നു. ഇവരെ പിടികൂടിയത് അറിഞ്ഞ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളം വഴി രക്ഷപ്പെട്ടു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ മലപ്പുറം ജില്ലയില്‍ മൊത്തമായി വിക്കിപീഡിയ എന്ന പേരിലുള്ള അപ്ലിക്കേഷന്‍ ഇയാളാണ് കൊടുത്തിട്ടുള്ളത് എന്നതിനാല്‍ എല്ലാ വിമാനത്താവളം വഴിയും ഇയാള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായുള്ള LOC നടപടികള്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നിര്‍ദ്ദേശാനുസരണം പോലീസ് പൂര്‍ത്തീകരിച്ചു. കേരളത്തില്‍ ഇറങ്ങിയാല്‍ പോലീസ് പിടിക്കുമെന്ന് കരുതി പ്രതി ബാംഗ്ലൂരില്‍ പോയാണ് ഇറങ്ങിയത്.

വിക്കിപീഡിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലോട്ടറി വിപണനം നടത്തിയിട്ടുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. സമാനമായ രീതിയില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിപണം നടത്തുന്ന വിവരങ്ങളും ഇയാളില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. അവരെയും പിടികൂടി നിയമത്തിന്റെ മുമ്പിലെത്തിക്കാനുള്ള നടപടികള്‍ മലപ്പുറം പോലീസ് സ്വീകരിച്ചു തുടങ്ങി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിലും വാങ്ങി. ഇയാളെ പിടികൂടിയ പോലീസ് സംഘത്തില്‍ പരപ്പനങ്ങാടി എസ് എച്ച് ജിനേഷ് കെ ജെ,സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു,പരമേശ്വരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ സ്മിതേഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍,ശ്രീനാഥ് സച്ചിന്‍ എന്നിവരും ഉണ്ടായിരുന്നു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top