Section

malabari-logo-mobile

പാചകവാതകം വ്യാവസായിക വാതക സിലിണ്ടറിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍; 180 സിലിണ്ടറുകള്‍ പിടികൂടി

HIGHLIGHTS : Youth arrested while trying to convert cooking gas to industrial gas cylinder; 180 cylinders were seized

വളാഞ്ചേരി: ഗാര്‍ഹിക പാചകവാതകം വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന വാതക സിലിണ്ടറിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ 180 സിലിണ്ടറുകളുമായി യുവാവ് പിടിയില്‍. വളാഞ്ചേരി ഇല്ലത്തുപടി യില്‍നിന്ന് കാട്ടിപ്പരുത്തി സ്വദേശി അനീസ് അഹമ്മദിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.

രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. ഫില്ലിന് സ്റ്റേഷന്‍ നടത്തിപ്പുകാരായ മൂന്നംഗ സംഘം ഓടിരക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രികാല പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംശയാസ്പദമായരീതിയില്‍ സിലിണ്ടറുകള്‍ നിറച്ച വാഹനം പിടി കൂടുകയായിരുന്നു. പരിശോധനയില്‍ ഗ്യാസ് ഫില്ലിങ് സ്റ്റേഷനും ഗാര്‍ഹിക പാചകവാതകം വ്യവസായികാവശ്യത്തിന് ഉപയോഗിക്കുന്ന വാതക സിലിണ്ടറിലേക്ക് നിറയ്ക്കുന്നതായും കണ്ടത്തുകയായിരുന്നു.

sameeksha-malabarinews

പ്രദേശത്ത് ഇത്തരത്തില്‍ നുറോളം ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളും 35ഓളം വ്യാവസായിക വാതക സിലിണ്ടറുകളും കണ്ടെത്തി. ഗാര്‍ഹിക പാചകവാതകം ഇരട്ടി വിലയിലാണ് വ്യാവസായികാവശ്യത്തിനായി ഇവര്‍ മാറ്റിയെടുക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!