HIGHLIGHTS : Complaint of trespassing and gang-rape in Valancherry; 2 people in custody
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഞായറാഴ്ച ബന്ധുവീട്ടിലായിരുന്നു യുവതി. ഇവിടെ മൂന്നുപേര്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

യുവതി നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരി പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേര് അറിയില്ലെങ്കിലും മൂന്നുപേരേയും കണ്ടാല്‍ തിരിച്ചറിയുമെന്നാണ് യുവതി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. കസ്റ്റഡിയിലുള്ള രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തിരൂര്‍ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു