കേട്ടിട്ടുണ്ടോ പൈതല്‍ മല……

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രവുമാണ് പൈതല്‍ മല. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4500 അടി ഉയരത്തിലായി പൈതല്‍ മല വ്യാപിച്ചുകിടക്കുന്നു.മലയുടെ മുകളിലുള്ളത് ഇടതൂര്‍ന്ന വനങ്ങളാണ്. പൈതല്‍ മലയുടെ മുകളില്‍ ഒരു നിരീക്ഷണ ഗോപുരവും അടിവാരത്തില്‍ താമസസൗകര്യങ്ങളും സ്ഥിതിചെയ്യുന്നു.

മലകയറാന്‍ ഇഷ്ട്ടപെടുന്നവര്‍ക്ക് ഏറെ പ്രിയങ്കരമാണ് പൈതല്‍ മല. കട്ടികൂടിയ കോടമഞ്ഞാണ് ഇവിടുത്തെ പ്രത്യേകത.

കണ്ണൂരിലെ തളിപ്പറമ്പില്‍ നിന്നും 44 കിലോമീറ്റര്‍ അകലെയായ പൈതല്‍മലയില്‍ എത്തിച്ചേരാന്‍ പൊട്ടന്‍പ്ലാവ് വരെ ബസ്സും,അവിടെ നിന്നും 6 കിലോമീറ്റര്‍ ദൂരം ജീപ്പും ശേഷം രണ്ടു കിലോമീറ്റര്‍ നടന്നാല്‍ മലയില്‍ എത്താം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top