
കുന്നമംഗലം: കായലത്ത് വീട്ടിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ യുവാവ് അറസ്റ്റില്‍. പെരിങ്ങൊളം വിരിപ്പില്‍ മണ്ടോത്തിങ്കല്‍ താഴം വീട്ടില്‍ മുനീറി(30)നെയാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
2024 ആഗസ്തിലാണ് സംഭവം. കായലം ഭൂദാനം കോളനിയിലെ കണ്ണച്ചോത്ത് മീത്തല്‍ രതീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് പ്രതി വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞത്.
മാവൂര്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി ഇയാളുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു.
തുടര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ സിപിഒ വിനീത്, കെ എച്ച് ജി ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



