
കോഴിക്കോട്: യുവതിയോട് അപമര്യാദയായി പെരുമാറിയയാളെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശേരി കോക്കല്ലൂര്‍ സ്വദേശി കാവുള്ളാട്ട് കണ്ടിയില്‍ ഷാഫിര്‍ (41) ആണ് അറസ്റ്റിലായത്.
കണ്ണൂര്‍ സ്വദേശിനിയായ യുവതി കൂട്ടുകാരിയുമൊന്നിച്ച് ബീച്ചില്‍ ആകാശവാണിയ്ക്ക് സമീപം നില്‍ക്കുമ്പോള്‍ പ്രതി ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പെരുമാറുകയും അശ്ലീലഭാഷയില്‍ സംസാരിക്കുകയുമായിരുന്നു.
തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ഇബ്രായി, എസ്സിപിഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



