
മഞ്ചേരി: കാരാപറമ്പ് ഞാവലില്‍ വില്‍പ്പനക്കെത്തിച്ച എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ പിടിയില്‍. മഞ്ചേരി പുല്ലൂര്‍ സ്വദേശി പാലശേരി വീട്ടില്‍ സാദിക്ക് (31), പാലക്കാട് മണിയമ്പാറ തോലന്നൂര്‍ സ്വദേശി തോട്ടക്കര വീട്ടില്‍ ഷാഫി (28), പൂക്കളത്തുര്‍ വാരിയം കുന്നത്ത് വീട്ടില്‍ ദില്‍ഷാദ് (23),മഞ്ചേരി രാമങ്കുളം സ്വദേശി ഉള്ളാട്ടില്‍ വീട്ടില്‍ ഷംസുദ്ദീന്‍ (31), മഞ്ചേരി പുല്ലൂര്‍ സ്വദേശി നെച്ചിആടവന്‍ വീട്ടില്‍ സര്‍ബാസ് (28) എന്നിവരാണ് പിടിയിലായത്.
മുമ്പും മയക്കുമരുന്ന് കേസില്‍ പിടിയിലായ സാദിക്ക് ആറുമാസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഷാഫി പാലക്കാട് ജില്ലയില്‍ കഞ്ചാവ്, എംഡിഎംഎ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മഞ്ചേരി പൊലീസ് ഇന്‍സ്‌പെ ക്ടര്‍ വി പ്രതാപ് കുമാറിന്റെ നേതൃ ത്വത്തില്‍ എഎസ്‌ഐ ഗിരീഷ്, തൗഫീഖ് മുബാറക്, സിപിഒ ചി ത്ര, ഡാന്‍സാഫ് ടീമംഗങ്ങളായ ഐ കെ ദിനേഷ്, ആര്‍ രഞ്ജിത്ത്, കെ കെ ജസീര്‍, പി സലീം, വി പി ബിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



