
കല്‍പ്പറ്റ: മാട്രിമോ ണിയില്‍ വ്യാജ പ്രൊഫൈ ലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച്, വിവാഹ വാഗ്ദാനം നല്‍കി യു വതിയില്‍നിന്ന് പണം തട്ടിയ യാളെ സൈബര്‍ പൊലീസ് പിടികൂടി. എറണാകുളം ആല ങ്ങാട് കോട്ടപ്പുറം സ്വദേശി യായ ദേവധേയം വീട്ടില്‍ വി എസ് രതീഷ് മോനെയാണ് (37) വയനാട് സൈബര്‍ പൊ ലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരാളുടെ ഫോട്ടോ ഉപ യോഗിച്ച് മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. 85,000 രൂപയാണ് വയനാട് ചൂ രല്‍മല സ്വദേശിയില്‍നിന്ന് തട്ടിയത്. മാട്രിമോണി വഴി പരിചയപ്പെട്ട് ഫോണിലൂടെ യും വാട്സാപ്പിലൂടെയും യുവ തിയെയും ബന്ധുക്കളെയും ബന്ധപ്പെട്ട് വിവാഹം കഴിക്കാ മെന്ന് വാഗ്ദാനം നല്‍കി. പി ന്നീട് പലവിധത്തില്‍ യുവതി യെ പ്രലോഭിപ്പിച്ച് പലപ്പോഴാ യി ഓണ്‍ലൈന്‍ ബാങ്കിങ് വഴി 85,000 രൂപ കൈക്കലാക്കി. 2023ല്‍ എറണാകുളം ഹില്‍പ്പാ ലസ് സ്റ്റേഷനില്‍ ബാങ്ക് തട്ടി പ്പുമായി ബന്ധപ്പെട്ട് ഇയാള്‍ ക്കെതിരെ കേസുണ്ട്. കൂടു തല്‍ പേരില്‍നിന്ന് പണം തട്ടി യിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
എസ്എച്ച്ഒ ഷജു ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി കെ നജീബ്, സി വില്‍ പൊലീസ് ഓഫീസര്‍മാ രായ സി വിനീഷ, പി പി പ്രവീണ്‍ എന്നിവരുടെ നേതൃ ത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




