വയോധികയുടെ സ്വര്‍ണവള മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍

HIGHLIGHTS : Youth arrested for stealing old woman's gold bangle

പന്നിയങ്കര : മീഞ്ചന്ത വട്ടക്കി ണര്‍ ഒ ബി റോ ഡില്‍ ഒറ്റയ്ക്ക് താ മസിക്കുന്ന വയോധികയു ടെ സ്വര്‍ണവള മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. അരക്കിണര്‍ മനലൊടി വയല്‍ അമീഷ് അലി (19), നോര്‍ത്ത് ബേപ്പൂര്‍ കയറ്റി ച്ചിറ പറമ്പ് ബി വി നിവാസില്‍ അബുബക്കര്‍ സിദ്ദീഖ് (20) എന്നിവരാണ് പന്നിയങ്കര പൊ ലീസിന്റെ പിടിയിലായത്.

കേരള ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണവള കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരിച്ചെടുത്ത ത്. അന്ന് വൈകിട്ട് തന്നെ വള മോഷണം പോയെങ്കിലും പിറ്റേ ദിവസം രാവിലെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പന്നിയങ്കര റെയില്‍പ്പാളത്തിന് സമീപത്ത് സം ശയാസ്പദമായ സാഹചര്യ ത്തില്‍ കണ്ട യുവാക്കള്‍ ചോദ്യം ചെയ്യ ലിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവ രം ലഭിച്ചത്.

sameeksha-malabarinews

നേരത്തെ ഇവര്‍ ചെറിയ മോ ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ പി ജി രാംജിത്, സബ് ഇന്‍സ്‌പെക്ടര്‍ എം ബിജു, കെ സി വിജേഷ്, ഷിനില്‍ ജിത്ത്, ബിനോയ് വി ശ്വം, അനുജ്, ടി പി ദിലീപ് എന്നി വരടങ്ങിയ സംഘമാണ് പ്രതിക ളെ വലയിലാക്കിയത്. കോടതി യില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!