
കോഴിക്കോട്: ഫാന്‍സി ഷോപ്പില്‍ നിന്ന് പണം മോഷ്ടിച്ച യുവാവ് പിടിയില്‍. വേങ്ങേരി ഹമീദ് സ്വദേശി വയലേടത്ത് വീട്ടില്‍ ഹമീദി(29)നെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 25ന് കക്കോടി സ്വദേശിനി നിതയുടെ ഉടമസ്ഥതയിലുള്ള ചാലില്‍ താഴത്തെ നിതാസ് ഫാന്‍സി ഷോപ്പിന്റെ ഷട്ടറിന്റെ പുട്ടു പൊളിച്ച് പ്രതി മേശയിലുള്ള 3400 രൂപ മോഷ്ടിക്കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മോഷണം നടന്ന സമീപ പ്രദേശങ്ങളിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിയെപ്പറ്റി സൂചന ലഭിച്ചു. പ്രതിയെ ഗുരുവായൂരില്‍വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കക്കോടി ബസാറിലെ ചിക്കന്‍കടയില്‍ നിന്ന് പണം മോഷ്ടിച്ചതിന് ഇയാള്‍ക്കെതിരെ ചേവായൂര്‍ സ്റ്റേഷനില്‍ മറ്റൊരു കേസുകൂടി നിലവിലുണ്ട്. ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തില്‍ സിഐമാരായ നിമിന്‍ കെ ദി വാകരന്‍, മിജോ സിപിഒമാരായ വിജിനേഷ്, പ്രശോബ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



