മാനാഞ്ചിറ ദീപങ്ങൾ കാണാൻ മന്ത്രിയെത്തി

കോഴിക്കോട്:വർണ്ണ വെളിച്ചത്തിൽ ദീപാലംകൃതമായ മാനാഞ്ചിറ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു.

വൈകിട്ടോടെ മാനാഞ്ചിറയിലെ ലൈറ്റിംഗ് സംവിധാനം കാണാനെത്തിയ മന്ത്രി ഓണമാഘോഷിക്കാൻ മാനാഞ്ചിറയിൽ എത്തിയവരോട് കുശലം പറഞ്ഞും വിശേഷങ്ങൾ ചോദിച്ചും
സെൽഫിയെടുത്തും സമയം ചെലവഴിച്ചു.

കെ ടി ഐ എൽ ചെയർമാൻ എസ് കെ സജീഷ്, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർക്കൊപ്പമാണ് മന്ത്രിയെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top