മലയാള സിനിമ നായികമാർക്ക് ആദരമർപ്പിച്ച് റിമ കല്ലിങ്കലിൻ്റെ ‘നായിക’

കോഴിക്കോട്:മലയാള സിനിമയിലെ വിവിധ കാലഘട്ടങ്ങളിലെ നായികമാർക്ക് ആദരമർപ്പിച്ചുകൊണ്ട് റിമ കല്ലിങ്കലിന്റെ നായിക’ നൃത്ത സന്ധ്യ മാവേലിക്കസ് വേദിയിൽ പുതുമയാർന്ന ഓണസമ്മാനമായി. പി കെ റോസിയുടെ ആദ്യഗാനമായ കലാനികേതൻ മുതൽ ബൊഗെയ്ൻ വില്ലയിലെ ‘മരണം വരെ നീ ഓർക്കാൻ’ എന്ന പാട്ട് വരെ കോർത്തിണക്കി 50 മിനുട്ട് നീണ്ട് നിന്ന നൃത്താവിഷ്കരമാണ് ബേപ്പൂരിലെ വേദിയിൽ അരങ്ങേറിയത്.

പി കെ റോസി മുതൽ ഇന്നത്തെ നായികമാർക്കുവരെ ആദരമർപ്പിച്ചു കൊണ്ടുള്ള പരിപാടി നിരവധി പരിമിതികളിൽ നിന്ന് പുറത്തുവന്ന മലയാള സിനിമയിലെ നായികമാരുടെ വളർച്ചയാണ് അവതരിപ്പിച്ചത്. ശക്തമായ കഥാപാത്രങ്ങളിലേക്ക് ഇന്നത്തെ നായികമാർ എത്തിയെങ്കിലും ഇനിയും മുന്നോട്ട് പോവാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നൃത്തം അവസാനിക്കുന്നത്.

നൃത്ത ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് റിമ കല്ലിങ്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ ടി ഐ എൽ ചെയർമാൻ എസ് കെ സജീഷ്, കൗൺസിലർമാരായ വാടിയിൽ നവാസ്, ടി രജനി തുടങ്ങിയവർ പങ്കെടുത്തു. സമാപന ദിനമായ ഇന്ന് (സെപ്റ്റംബർ ഏഴ്) ബേപ്പൂർ ബീച്ചിൽ അഭയ ഹിരണ്മയി, നഞ്ചിയമ്മ എന്നിവർ അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top