തിരുവോണ നാളിൽ നബിദിന റാലിക്ക് മധുര പലഹാരം നൽകി ചാലിയം ശ്രീകണ്ഠേശ്വര ക്ഷേത്ര കമ്മറ്റി

നബി ദിന റാലിക്ക് സ്വീകരണം നൽകി മധുരം നൽകുന്ന പതിവ് തിരുവോണ നാളിലും തെറ്റിച്ചില്ല ചാലിയം ശ്രീകണ്ഠേശ്വര ക്ഷേത്ര കമ്മറ്റി.

വർഷങ്ങളായി നബിദിന റാലികൾക്ക് ക്ഷേത്ര കമ്മിറ്റി ക്ഷേത്ര കവാടത്തിനു സമീപം മധുരം നൽകുക പതിവാണ്.

ചാലിയം കടുക്കബസാർ മിസ്ബാഹുൽ ഹുദ സെക്കൻ്ററി മദ്രസ, ബൈത്താനി ഹയാത്തുൽ ഇസ്ലാം മദ്രസ എന്നിവിടങ്ങളിൽ നിന്നുമെത്തിയ നബി ദിന റാലികൾക്കാണ് ക്ഷേത്ര കമ്മറ്റി സ്വീകരണമൊരുക്കിയത്.

റാലിയിലെത്തിയവരെ ഹസ്തദാനം നൽകിയാണ് ക്ഷേത്ര കവാടത്തിനു സമീപം ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി.പി. അയ്യപ്പൻ്റെ നേതൃത്ത്വത്തിൽ സ്വീകരിച്ചത്.

ക്ഷേത്രം രക്ഷാധികാരി ഓലശ്ശേരി ശശീധരൻ മുഖ്യ പ്രഭാഷണം നടത്തി.

ശുഹൈബ് അദനി നബിദിന സന്ദേശം നൽകി.

ശാഫി സഖാഫി ബാലുശ്ശേരി, എം.വി.ബാവ, അബ്ദുസലാം ഫാളിലി തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടറി ബാബു കൊടപ്പുറത്ത്, ബാലകൃഷണൻ അണ്ടിപ്പറ്റ്, ബാബു അണ്ടിപ്പറ്റ്, പൂപ്പിൽ ചന്ദ്രൻ, സുരേഷ് പുളിക്കൽ, ടി.പി. സജയ് ഘോഷ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്ത്വം നൽകി.

എം.വി.ബാവ, പി.കെ. അബ്ദുൽ മജീദ്, മുഹമ്മദ് കോയ ഹാജി, സലാം സയിനി, അക്ബർ സഖാഫി തുടങ്ങിയവർ നബിദിന റാലിക്ക് നേതൃത്ത്വം നൽകി.

ദഫ് മുട്ടും മദ്രസ വിദ്യാർത്ഥികളുടെ കലാ വിരുന്നും നബിദിന റാലിക്ക് മാറ്റേകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top