
മേലാറ്റൂര്‍: അരലക്ഷം രൂപയും സിസിടിവി കാമ റകളും മോഷ്ടിച്ച യുവാവിനെ മേലാ റ്റൂര്‍ പൊലീസ് പിടികൂടി. കീഴാറ്റൂര്‍ ആറ്റുമല കോളനിയിലെ സുജേഷ് (32)ആണ് പിടിയിലായത്. 15ന് അര്‍ധ രാത്രിയോടെ കീഴാറ്റൂര്‍ ആലിക്കല്‍പ റമ്പ് സുന്ദര്‍ഭവനിലെ സുന്ദരപ്പണിക്ക രുടെ വീട്ടില്‍നിന്നാണ് അലമാരയില്‍ സൂക്ഷിച്ച 50,000 രൂപയും വീടിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 20,000 ത്തോളം രൂപയുടെ അഞ്ച് സിസിടിവി കാമറകളും മോഷ്ടിച്ചത്.
സമീപപ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും സംശയിക്കു ന്നവരുടെ മൊബൈല്‍ നമ്പര്‍ പരി ശോധിച്ചും നടത്തിയ അന്വേഷണ ത്തിലാണ് പ്രതിയെ പിടി കുടിയത്. വണ്ടൂരിലെ ഒരുവീട്ടില്‍ ഒളിവില്‍ കഴി യുകയായിരുന്ന പ്രതിയെ വ്യാഴാഴ്ച പുലര്‍ച്ചെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പജ്യോതിയും സംഘവുമാണ് കസ്റ്റഡി യിലെടുത്തത്.
തുടര്‍ന്ന് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച കാ മറകള്‍ പ്രതിയുടെ താമസസ്ഥലത്തി ന് സമീപത്തെ കുളത്തില്‍നിന്ന് കണ്ടെടുത്തു. പെരിന്തല്‍മണ്ണ കോട തിയില്‍ ഹാജരാക്കിയ പ്രതിയെ റിമാ ന്‍ഡ് ചെയ്തു. ഫക്രുദ്ദീന്‍ അലി, അമീന്‍, പ്രവീണ്‍ പുത്തനങ്ങാടി, സുധീഷ് ചെമ്പ്രശേരി, സുബിന്‍, ചന്ദ്രദാസ്, എച്ച് ജി സുരേഷ്‌കുമാര്‍, അരവിന്ദാ ക്ഷന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



