കുട്ടിയെ പിന്തുടർന്ന് അതിക്രമം: യുവാവ് പിടിയിൽ

കോഴിക്കോട് : വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ കുട്ടിയെ ബസിൽ പിന്തുടരുകയും ഹൈലൈറ്റ് മാളിൽ എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ഓട്ടോയിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

ഒളവണ്ണ സ്വദേശി ടി പി ഷൗക്കത്തലിയെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തുളസിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കോഴിക്കോട് വച്ച് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top