
പുൽപ്പള്ളി : പുൽപ്പള്ളി ടൗണിൽ നടത്തിയ പരിശോധയിൽ അരക്കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. പുതാടി എളമ്പിളാക്കാട്ട് വീട്ടിൽ നിൻസൻ വർഗീസ് (27)ആണ് പിടിയിലായത്.
പുൽപ്പള്ളി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ വെള്ളി വൈകിട്ടോടെയാണ് പ്രതിയെ വലയിലാക്കിയത്.
പ്രതിക്കെതിരെ മോഷണം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





