പുലി പശുക്കളെയും വളർത്തുനായയെയും കൊന്നു

ഗൂഡല്ലൂർ : പന്തല്ലൂർ, ഗൂഡല്ലൂർ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു. മേഫീൽഡ്, പാടന്തറ, ശ്രീമധുര എന്നിവിടങ്ങളിൽ പുലിയിറങ്ങി കന്നുകാലികളെയും വളർത്തുനായയെയും കൊന്നു. മേഫീൽഡ് സ്വദേശി ഹംസയുടെയും പാടന്തറ സർക്കാർ മൂല ഹട്ടി റോഡിൽ ബാപ്പുട്ടിയുടെയും പശുവിനെയാ ണ് കൊന്നത്. വെള്ളിയാഴ്ച മേയാൻ വിട്ട പശുക്കളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചത്തനിലയിൽ കണ്ടെത്തിയത്. മേഫീൽഡിൽ പശുവിനെ പുലി ഭാഗികമായി ഭക്ഷിച്ചനിലയിലായിരുന്നു.

ശ്രീമധുരയിൽ അശോക് കുമാറിൻ്റെ വളർത്തുനായയെ വിടിന് മുന്നിലിട്ടും പുലി കടിച്ചുകൊ ന്നു. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ പുലി ഓടി മറയുകയായിരുന്നു. പാടന്തറ, സർക്കാർമുല, ശങ്കരൻകൊല്ലി, കൊട്ടായിമട്ടം ഭാഗങ്ങളിൽ കഴിഞ്ഞ ആറുമാസമായി പുലിയുടെയും കടുവയുടെയും ആക്രമണം നിത്യസംഭവമാണ്. വന്യജീവി ശല്യം സഹിക്കവയ്യാതെ കർഷകർ കന്നുകാലികളെ വിറ്റൊഴിവാക്കുകയാണിപ്പോൾ.

കാട്ടാനയും പുലിയും കടുവയും ഒരുപോലെ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കർഷകർക്കും തൊഴിലാളികൾക്കും സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ജന ങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top