
തിരൂരങ്ങാടി : തലപ്പാറ ഹോട്ടൽ റൂമിൽ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ. കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി പനമ്പുഴ സ്വദേശി ഷഫീഖ് അലി (34)നെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
എൻഡിപിഎസ് ആക്ട് പ്രകാരമുള്ള നിയമനടപടികൾ പാലിച്ച് ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തിൽ ദേഹപരിശോധനയിൽ 2.02 ഗ്രാം എംഡിഎംഎകണ്ടെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




