കടലില്‍ നീന്തുന്നതിനിടെ യുവാവ്‌ മുങ്ങിമരിച്ചു

parappanangadi copyഅപകടം നടന്നത്‌ പരപ്പനങ്ങാടി പൂരപ്പുഴ അഴിമുഖത്ത്‌
താനൂര്‍: പൂരപ്പുഴ കെട്ടുങ്ങല്‍ അഴിമുഖത്ത്‌ കൂടി മറുകരയിലേക്ക്‌ അതിസാഹസികമായി നീന്തിയ അഞ്ചംഗസംഘത്തില്‍ പെട്ട ഒരു യുവാവ്‌ മുങ്ങിമരിച്ചു. താനൂര്‍ താഹാ ബീച്ചിലെ കേക്കാമടത്ത്‌ ആസിഫ്‌(29) ആണ്‌ കടലില്‍ മുങ്ങിമരിച്ചു.
തിങ്കളാഴ്‌ച വൈകീട്ടാണ്‌ സംഭവം നടന്നത്‌. തനൂരിലെ ട്രക്കര്‍ ഡ്രൈവറായ ആസിഫടക്കമുള്ള സംഘം അഴിമുഖത്തിന്റെ തെക്കു ഭാഗത്ത്‌ നിന്നും കടലിലൂടെ കെട്ടുങ്ങലിലേക്ക്‌ നീന്തുകയായിരുന്നു. ഇടക്കുവെച്ച്‌ ആസിഫ്‌ മുങ്ങിത്താഴുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന്‌ ആസിഫിന്‌ സാഹസികമായി രക്ഷിച്ച്‌ ആശുപത്രിയിലെത്തി്‌ച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
താനൂര്‍ സ്വദേശികളായ എകേ റാഫി, അഷറഫ്‌, ബഷീര്‍, സുബൈര്‍ എന്നവരാണ്‌ ആസിഫിനൊപ്പമുണ്ടായിരുന്നത്‌.
മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും.
പിതാവ്‌ അബ്ദുള്ളക്കുട്ടി, മാതാവ്‌ ശരീഫ, ഭാര്യ മുനമോള്‍, സഹോദരങ്ങള്‍ ആരിഫ്‌ ഹാരിസ്‌, ഹസീന റസിയ.
മൃതദേഹം ബുധനാഴ്‌ച താനൂര്‍ ത്വാഹാ പള്ളികബര്‍സ്ഥാനില്‍ ഖബറടക്കം.

Share news
error: Content is protected !!
Scroll to Top