തേഞ്ഞിപ്പലത്ത്‌ സിപിഐഎം ലോക്കല്‍കമ്മിറ്റി ഓഫീസ്‌ അക്രമിക്കപ്പെട്ടു

cpim 3തേഞ്ഞിപ്പലം: സിപിഐഎം തേഞ്ഞിപ്പലം പാണമ്പ്രയിലെ ലോക്കല്‍കമ്മിറ്റി ഓഫീസിനു നേരെ അക്രമണം. ജനല്‍ ചില്ലുകളും ഓഫീസിന്‌ മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഇമ്പിച്ചിബാവയുടെ പ്രതിമയ്‌ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്‌. തിങ്കളാഴ്‌ച രാത്രിയാണ്‌ അക്രമണം നടന്നത്‌.

cpim 2രാവിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തിയവരാണ്‌ ഓഫീസിനുനേരെ ആക്രണം നടന്നത്‌ കണ്ടത്‌. പോലീസില്‍ വിരമറിയിച്ചതിനെ തുടര്‍ന്ന്‌ തേഞ്ഞിപ്പലം എസ്‌ ഐ പി.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം നടത്തി.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ പാണമ്പ്രയില്‍ ലോക്കല്‍കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.

Share news
error: Content is protected !!
Scroll to Top