Section

malabari-logo-mobile

നിറങ്ങള്‍ കൊണ്ട്‌ കവിത രചിച്ച്‌ ചിത്രകാരന്‍മാര്‍ ഒത്തുകൂടി

HIGHLIGHTS : പാണ്ടിക്കാട്‌: നിറങ്ങള്‍ കൊണ്ട്‌ കവിത രചിച്ച്‌ ചിത്രകാരന്‍മാര്‍ ഒത്തുകൂടി. പാണ്ടിക്കാട്‌ ടി.ബിയില്‍ നടന്ന സീഗള്‍സ്‌ വരക്കൂട്ടം രണ്ടാമത്‌ പെയ്‌ന്റിങ...

painting camp pandikkad (1)പാണ്ടിക്കാട്‌: നിറങ്ങള്‍ കൊണ്ട്‌ കവിത രചിച്ച്‌ ചിത്രകാരന്‍മാര്‍ ഒത്തുകൂടി. പാണ്ടിക്കാട്‌ ടി.ബിയില്‍ നടന്ന സീഗള്‍സ്‌ വരക്കൂട്ടം രണ്ടാമത്‌ പെയ്‌ന്റിങ്‌ ക്യാമ്പ്‌ വര്‍ണാഭമായി. സംസ്ഥാനത്തെ പ്രമുഖ കലാകാരന്‍മാര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും ക്യാമ്പില്‍ പങ്കെടുത്തു. കലാ സംവാദവും ചിത്രാവലോകനവും ക്യാമ്പില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ക്യാമ്പിന്റെ ഭാഗമായി നടന്നു.
ശ്രീകുമാര്‍ നിയതി, കെ.എന്‍ നാരായണന്‍, യൂനുസ്‌ മുസ്‌ലിയാരകത്ത്‌, അബ്‌ദുല്ല കെ.വി.കെ, സി.കെ ഷാജി, # painting camp pandikkad (4)സുരേഷ്‌ ചാലിയത്ത്‌, സതീഷ്‌ ചളിപ്പാടം, ഡോ. റഹിമാന്‍, മുഖ്‌താര്‍ ഉദരംപൊയില്‍, മുനീര്‍ അഗ്രഗാമി, ശബീബ മലപ്പുറം, ഉഷ, ഐഷ, ബെന്‍ഷാദ്‌ തിരൂര്‍, ഷമീം സീഗള്‍, ദിനേഷ്‌ മഞ്ചേരി, ബാബുരാജ്‌ പുല്‍പ്പറ്റ, മോഹനന്‍ പാണ്ടിക്കാട്‌, അനീസ്‌ വടക്കന്‍ തുടങ്ങിയവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.
ജലഛായത്തില്‍ പെയ്‌തിറങ്ങിയ പ്രകൃതിദൃശ്യങ്ങള്‍ മനോഹര painting camp pandikkad (2)കാഴ്‌ചയൊരുക്കിയപ്പോള്‍ തീക്ഷ്‌ണ നിറങ്ങളില്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളോട്‌ കലഹിക്കുന്ന ചിത്രങ്ങള്‍ ചിന്തക്കും സംവാദത്തിനും അവസരമൊരുക്കി. ജലഛായം, അക്രലിക്‌, ചാര്‍ക്കോള്‍, കളര്‍ പൗഡര്‍ തുടങ്ങി വിവിധ മാധ്യമങ്ങളിലാണ്‌ ചിത്രങ്ങള്‍ വരച്ചത്‌. പ്രകതിയുടെ നാശവും മനുഷ്യന്റെ ആര്‍ത്തിയും മത, സാമൂഹിക, സാംസ്‌കാരിക അപചയങ്ങളും വരകള്‍ക്ക്‌ വിഷയമായി.

പ്രാദേശിക തലത്തില്‍ കലാകാരന്‍മാരുടെ കൂട്ടായ്‌മയൊരുക്കുക, സാധാരണക്കാരില്‍ ചിത്രഭാഷ പരിചയപ്പെടുത്തുക, ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പനക്കും അവസരങ്ങളൊരുക്കു, കലാകാരന്‍മാര്‍ക്ക്‌ അവസരവും പ്രചോദവും നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ സീഗള്‍സ്‌ വരക്കൂട്ടം ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. # painting camp pandikkad (3)താണ പ്രിങ്‌സ്‌ സ്‌കൂളിന്റെ സഹകരണത്തോടെ പാണ്ടിക്കാട്‌ സീഗള്‍സ്‌ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. മാസത്തില്‍ ഒരു ക്യാമ്പ്‌ വീതം ഒരു വര്‍ഷമാണ്‌ ക്യാമ്പ്‌. കഴിഞ്ഞമാസം നിലമ്പൂരിലായിരുന്നു ആദ്യ ക്യാമ്പ്‌. അടുത്ത ക്യാമ്പ്‌ മാര്‍ച്ച്‌ 14ന്‌ മഞ്ചേരിയില്‍ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9746373797

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!