Section

malabari-logo-mobile

ദോഹയില്‍ വ്യാജ കറന്‍സി വിതരണം ചെയ്യാന്‍ ശ്രമിച്ച സ്‌ത്രീയുള്‍പ്പെടെ മൂന്ന്‌ പേര്‍ അറസ്റ്റില്‍

HIGHLIGHTS : ദോഹ: ജി സി സി രാജ്യങ്ങളിലെ വ്യാജ കറന്‍സി വിതരണം ചെയ്യാന്‍ ശ്രമിച്ച ഏഷ്യന്‍ വംശജരായ മൂന്നുപേരെ സി ഐ ഡി അറസ്റ്റ് ചെയ്തു. ഒരു വനിതയുള്‍പ്പെടെയുള്ള സംഘ...

arrestedദോഹ: ജി സി സി രാജ്യങ്ങളിലെ വ്യാജ കറന്‍സി വിതരണം ചെയ്യാന്‍ ശ്രമിച്ച ഏഷ്യന്‍ വംശജരായ മൂന്നുപേരെ സി ഐ ഡി അറസ്റ്റ് ചെയ്തു. ഒരു വനിതയുള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്നും 35000 ദിര്‍ഹം പിടിച്ചെടുത്തു.
ജി സി സി വേഷം ധരിച്ച ഒരു വനിത 500 ദിര്‍ഹമിന്റെ നോട്ടുകള്‍ കടകളില്‍ നല്കി വഞ്ചിക്കുന്നുണ്ടെന്ന് ഇക്കണോമിക്ക് ക്രൈം പ്രിവന്‍ഷന്‍ സെക്ഷനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.
ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. കുറ്റകൃത്യത്തിന് പിറകില്‍ ഒരു വനിത ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സി ഐ ഡി ഒരുക്കിയ ട്രാപ്പില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു. പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ഇത്തരത്തില്‍ വ്യാജനോട്ടുകള്‍ വിതരണം ചെയ്യുന്നതിന് അവരുടെ രാജ്യത്ത് 60,000 രൂപ ലഭിക്കുമെന്നും പറഞ്ഞു. പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും നിയമ നടപടികള്‍ക്കുമായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!