വേങ്ങരിയില്‍ പത്ത് ലിറ്റര്‍ ചാരായവുമായി യുവാവ് എക്‌സൈസ് പിടിയില്‍

അറസ്റ്റിലായത്  ഇലകക്ഷന്‍ സ്‌പെഷ്യല്‍ഡ്രൈവ്
മൊബൈല്‍ പട്രോള്‍ പരിശോധനക്കിടെ

വേങ്ങര: തെരഞ്ഞെടുപ്പു പ്രചരണം കൊഴുപ്പിക്കാന്‍ ചാരായം എത്തിച്ചു നല്‍കുന്നുണ്ടെന്ന മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ റെയ്ഡില്‍ 10 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍.വേങ്ങര പറപ്പൂര്‍ സ്വദേശി ഇറക്കത്തില്‍ സ്വാമിനാഥനെ(43്) ആണ് അറസ്റ്റിലായത്‌റ

വേങ്ങര പുഴച്ചാല്‍ ഭാഗത്ത്‌നിന്നും ചാരായം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നുണ്ടെന്നായിരുന്നു വിവരം. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയില്‍ തിരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എക്‌സൈസ് മൊബൈല്‍ പട്രോള്‍ സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത് . ഇയാള്‍ നേരത്തെയും ചാരായവുമായി എക്‌സൈസിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്.

റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ബിജു,വി.കെ സൂരജ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ് ദാസ്, ശിഹാബുദ്ദീന്‍ തുടങ്ങിയവരും പങ്കെടുത്തു.