ബെംഗളൂരു:യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളിമുറിയിലെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണ കാരണം എന്നാണ് വിവരം. ബെംഗളൂരു മദനായകഹള്ളിയില്‍ ഹാസന്‍ സ്വദേശിനി ഭൂമിക(24)ആണ് മരിച്ചത്. തിങ്കളാഴ്ച പകലാണ് സംഭവം ഉണ്ടായത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി വൈകീട്ട് ജോലികഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭൂമികയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെത്തിയ കൃഷ്ണമൂര്‍ത്തി ഭൂമികയെ വാതില്‍ മുട്ടിയും ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ വിവാഹം നാലുമാസം മുന്‍പാണ് കഴിഞ്ഞത്. ഇരുവരും രണ്ടാഴ്ച മുന്‍പാണ് ഈ വാടക വീട്ടേക്ക് താമസം മാറ്റിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



