തലസ്ഥാനത്തിന് യുവ മേയര്‍; ആര്യ രാജേന്ദ്രന്‍ തിരുവന്തപുരം മേയര്‍

Young mayor for capital; Arya Rajendran is the Mayor of Thiruvananthapuram

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മുടവന്‍മുകള്‍ കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. ഇരുപത്തൊന്നുകാരിയായ ആര്യ ബാലസംഘംസംസ്ഥാന പ്രസിഡന്റാണ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ വികെ പ്രശാന്തിനെ മേയറാക്കിയപ്പോള്‍ കിട്ടിയ ജനപിന്തുണ യുവ നേതവാനിനെ മേയറാക്കുമ്പോള്‍ കിട്ടുമെന്നാണ് സിപിഎം കണക്കാക്കുന്നത്. ആര്യ മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞമേയറെന്ന അപൂര്‍വ്വേട്ടവും തിരുവന്തപുരത്തിനും ആര്യക്കും സ്വന്തമാകും.

ആര്യ ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ് സി മാത്‌സ് വിദ്യാര്‍ത്ഥിയാണ്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.

ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റായ ശ്രീലതയുടെയും മകളാണ്.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •