ഇടുക്കിയില്‍ യുവാവ് വെടിയേറ്റു മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി മൂലമറ്റത്ത് വാക്ക് തര്‍ക്കത്തനൊടുവിലുണ്ടായ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മൂലമറ്റത്ത് സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യബസ്സിന്റെ കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ബാബുവാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഫിലിപ് മാര്‍ട്ടിന്‍ (30)എന്നയാളെ പോലീസ് കസ്റ്റഡയിലിെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. മൂലമറ്റം അശോകകവലയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഫിലിപ്പും, സനലും അയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരുമായി വാക്കുതര്‍ക്കുണ്ടായി. ഇതേ തുടര്‍ന്ന് ഫിലിപ്പ് സനലിനെയും ഒപ്പമുണ്ടായിരുന്നവരേയും മര്‍ദ്ധിച്ചതായി പറയുന്നു. അതിന് ശേഷം അവിടെ നിന്ന് മടങ്ങിയ ഫിലിപ്പിനെ പിന്തുടര്‍ന്ന സനലും സംഘവും അയാളുമായി റോഡില്‍ വെച്ച് തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് ഇവര്‍ ഫിലിപ്പിനെ മര്‍ദ്ധിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ക്ഷുഭിതനായ ഫിലിപ്പ് വീട്ടില്‍ നിന്നും തോക്കെടുത്തുകൊണ്ടുവന്ന് വെടിവെയ്ക്കുകയായിരുന്നു.

 

വെടിയുതിര്‍ത്തതോടെ സംഘം ബൈക്കുകളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സനലിന് വെടിയേറ്റു. ഒപ്പുമുണ്ടായിരുന്ന പരിക്കേറ്റയാളെ തൊടുപുഴ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്.

Share news
error: Content is protected !!
Scroll to Top