മലപ്പുറം :സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള ജില്ലാതല കര്‍ഷക പുരസ്‌കാരങ്ങള്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിതരണം ചെയ്തു. പൊതുസമൂഹം കാര്‍ഷികരംഗത്തേയ്ക്ക് കൂടുതലായി കടന്നുവരാനുള്ള പ്രചോദനമാണ് പുരസ്‌കാര സമര്‍പ്പണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയാണ് വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച് കൃഷിരീതികള്‍ വിപുലീകരിക്കുമ്പോള്‍ പുതുതലമുറയെ കാര്‍ഷിക രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. താനാളൂര്‍ പഞ്ചായത്തില്‍ ആലിന്‍ചുവടില്‍ നടന്ന പരിപാടിയില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മ അധ്യക്ഷയായി.
മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ പുരസ്‌കാരം അരീക്കോട് കൃഷിഭവന് കീഴിലുള്ള വി. അബ്ദുറഹിമാന്‍ ഹാജി താഴത്തുമുറി, രണ്ടാം സ്ഥാനം അബ്ദുറഹ്‌മാന്‍, മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരം പി. സി ജംഷീര്‍ ചാളക്കണ്ടിയില്‍, രണ്ടാം സ്ഥാനം മുഹമ്മദ് സല്‍മാന്‍, കേരകേസരി പുരസ്‌കാരം ഹുസൈന്‍ തൊടേങ്ങല്‍, ഹരിതമിത്ര പുരസ്‌കാരം ഹരിദാസന്‍ അന്തം വീട്ടില്‍, രണ്ടാം സ്ഥാനം കുഞ്ഞാലി മണ്ണുതൊടുവില്‍, ഉദ്യാന ശ്രേഷ്ഠ പുരസ്‌കാരം നിഷാറാണി സിനിയല്‍, രണ്ടാം സ്ഥാനം ആസ്യ പാറപ്പുറത്ത്, കര്‍ഷക ജ്യോതി പുരസ്‌കാരം എം.കെ. വിജയന്‍ മുങ്ങാത്തം കുണ്ടില്‍, രണ്ടാം സ്ഥാനം കെ. സുബ്രഹ്‌മണ്യന്‍, കര്‍ഷകതിലകം പുരസ്‌കാരം പി. ടി സുഷമ, രണ്ടാം സ്ഥാനം ജുമൈല, മണ്ണ് സംരക്ഷണത്തിന് നല്‍കുന്ന ക്ഷോണി സംരക്ഷണ പുരസ്‌കാരം പൂവത്തോടി ശേഖരന്‍, കര്‍ഷക പ്രതിഭ പുരസ്‌കാരം മാനുവല്‍ ജോസഫ്, ജൈവ കര്‍ഷക പുരസ്‌കാരം എം.പി ചിത്ര, രണ്ടാം സ്ഥാനം പി. വി മൊയ്ദീന്‍, തേനീച്ച കൃഷിയില്‍ മികച്ച സംഭാവന നല്‍കിയതിന് ബെനറ്റ് മാത്യു, കൂണ്‍കൃഷിയില്‍ പുതിയ മാതൃക സൃഷ്ടിച്ചതിന് എ.കെ ജഷീറ, രണ്ടാം സ്ഥാനം കെ. ഷനൂബ്, മൂന്നാം സ്ഥാനം ഗീത നന്ദകുമാര്‍, കരിപ്പൂര്‍ വിമാനത്താവളത്തിനരികെയുള്ള തരിശുഭൂമിയില്‍ പച്ചപ്പ് വിരിയിച്ചതിനുള്ള പ്രത്യേക പുരസ്‌കാരം സി. നാരായണന്‍, കാര്‍ഷികവിളകളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചതിനുള്ള പുരസ്‌കാരം പൂളക്കല്‍ ഒറിഗോണ്‍ ഫുഡ്‌സ് എന്നിവര്‍ മന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുള്ള പുരസ്‌കാരം അഭിനന്ദ്. സി. മുരിങ്ങത്ത്, മികച്ച കര്‍ഷകനുള്ള പുരസ്‌കാരം കെ. യൂസഫ്, രണ്ടാം സ്ഥാനം അഷ്റഫ് കാരി, മികച്ച മട്ടുപ്പാവ് കര്‍ഷകന്‍ ഹംസ തൈക്കാട്ട്, ഓണത്തിനൊരു മുറം പച്ചക്കറി പുരസ്‌കാരം വത്സലകുമാരി, മികച്ച കൃഷി ഓഫീസര്‍ക്കുള്ള പുരസ്‌കാരം എം. ഡി പ്രീത, മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരം വി. എം സിദ്ദീഖ് എന്നിവരും പുരസ്‌കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.
അവാര്‍ഡ്ദാനത്തിനോടനുബന്ധിച്ച് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന വിഷയത്തില്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസര്‍ ഇ. ജുബൈല്‍ ക്ലാസെടുത്തു. മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. രുഗ്മിണി, താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം മല്ലിക ടീച്ചര്‍, ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് കൊടിയെങ്ങല്‍, ജില്ലാ പഞ്ചായത്ത് അംഗം വി. കെ. എം ഷാഫി, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി അഷ്റഫ്, താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാക്ക്, സ്ഥിരം സമിതി അധ്യക്ഷരായ ആബിദ, അമീറ കുനിയില്‍, ഖാദര്‍ കുട്ടി വിശാരത്ത്, മാത്യു ജോര്‍ജ്, കെ. മൊയ്ദീന്‍ കുട്ടി ഹാജി, ഇ. ജയന്‍, ഒ. സുരേഷ് ബാബു, ഒ. രാജന്‍, അഷ്റഫ് വൈലത്തൂര്‍, മേച്ചേരി സൈതലവി മാസ്റ്റര്‍, ടി.കെ സൈഫുന്നിസ, കുഞ്ഞു മീനടത്തൂര്‍, റഫീഖ് മീനടത്തൂര്‍, എം.എ സലാം എന്നിവര്‍ പങ്കെടുത്തു.



