ചെന്നൈ: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്‌നാട് വെല്ലൂരിലാണ് ദുരന്തമുണ്ടായത്. വീടിന്റെ വരാന്തയില്‍ ചാര്‍ജ് ചെയ്യാനായി വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ രാത്രി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ചിന്ന അല്ലാപുരം ബലരാമന്‍ മുതലിയാര്‍ തെരുവില്‍ സ്റ്റുഡിയോ നടത്തുന്ന ദുരൈവര്‍മ, മകള്‍ മോഹന പ്രീതി എന്നിവരാണ് മരിച്ചത്.
സ്‌കൂട്ടര്‍ ചാര്‍ജ്ജ് ചെയ്യാനായി സ്‌കൂട്ടര്‍ വീട്ടിനുള്ളിലേക്ക് കയറ്റുകയായിരുന്നു. . പുലര്‍ച്ചെയോടെ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീ പടര്‍ന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചു. ജനാലകളില്ലാത്ത ആസ്ബറ്റോസ് പാകിയ വീട്ടിലേക്കും തീ പടര്‍ന്നതോടെ പുറത്തുകടക്കാനാകാതെ അച്ഛനും മകളും ശുചിമുറിയില്‍ അഭയം തേടി.. എന്നാല്‍ പുക ശ്വസിച്ച് ഇരുവരും അപകടത്തില്‍പെടുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കി ഫയര്‍ഫോഴ്‌സ് വീടിനുള്ളിലെത്തിയപ്പോളേക്കും ഇരുവരുടെയും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
പോലൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മോഹനപ്രീതി.



