
Dr. നസ്രീന്‍ അബൂബക്കര്‍ (MBBS, MS, DNB), കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്, നഹാസ് ഹോസ്പിറ്റല്‍ പരപ്പനങ്ങാടി.
സ്ത്രീ രോഗ വിഭാഗത്തിലെ ഒരു പുതിയ ശാഖയാണ് കോസ്‌മെറ്റിക്ക് ഗൈനക്കോളജി. സ്ത്രീകള്‍ വര്‍ഷങ്ങായി അനുഭവിച്ച് വരുന്ന , എന്നാല്‍ മറ്റുള്ളവരുമായി പങ്കിടാന്‍ മടിക്കുന്ന ചില ശാരീരിക പ്രശ്‌നങ്ങളാണ് പ്രധാനമായും കോസ്‌മെറ്റിക്ക് ഗൈനക്കോളജി കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷങ്ങളായി ഈ മേഖലയില്‍ വന്‍തോതില്‍ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്ന പോലെ ഇത് വെറും ഒരു കോസ്‌മെറ്റിക്ക് രീതികള്‍ മാത്രം കൈകാര്യം ചെയ്യുന്ന മേഖലയല്ല , അതോടൊപ്പം തന്നെ functional ആയിട്ടുള്ള ശാരീരിക പ്രശ്‌നങ്ങളുടെ ചികിത്സകളും ഇതില്‍പ്പെടുന്നു. വലിയ ശസ്ത്രക്രിയകള്‍ കൂടാതെ വേദനയില്ലാതെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഈ നൂതനമായ ചികിത്സാ രീതികള്‍ സഹായിക്കുന്നു. വലിയ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ, ഒരു ഡോക്ടറെ സന്ദര്‍ശിക്കുന്ന ലാഘവത്തോടെ ചെയ്ത് പോരാവുന്ന ചികിത്സാരീതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത് എന്നതാണ് കോസ്മറ്റിക്ക് ഗൈനക്കോളജിയുടെ ഏറ്റവും വലിയ ആകര്‍ഷണം. തികച്ചും ശാസ്ത്രീയമായ പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ട ചികിത്സാ രീതികളാണ് കോസ്മറ്റിക്ക് ഗൈനക്കോളജി അവലംബിക്കുന്നത്. അതിനാല്‍ തന്നെ പൂര്‍ണ്ണ വിശ്വാസത്തോടെ നമുക്ക് ഇത്തരം ചികിത്സകള്‍ നേടാം.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു പ്രായത്തിന് ശേഷം യോനി സംബന്ധമായ പ്രശ്‌നങ്ങള്‍ അവരെ അലട്ടാന്‍ തുടങ്ങുന്നു. പ്രസവശേഷമുള്ള ശാരീരിക മാറ്റങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രധാന കാരണമാകാറുണ്ട്. പ്രസവം, പ്രായം എന്നീ കാരണങ്ങള്‍ മൂലം യോനി ഭിത്തിയിലെ കോശങ്ങള്‍ക്ക് അയവ് വരുന്നത് മൂലം ബന്ധപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍, ഗര്‍ഭപാത്രം മൂത്രസഞ്ചി, മലസഞ്ചി എന്നിവയ്ക്കുണ്ടാകുന്ന ചെറിയ രീതിയിലുള്ള താഴ്ച്ചകള്‍, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അറിയാതെ മൂത്രം പോകുന്ന അവസ്ഥ എന്നിവയ്ക്ക് കോസ്മറ്റിക്ക് ഗൈനക്കോളജി ചികിത്സാ രീതികള്‍ വളരെ ഫലപ്രദമാണ്.
അതുപോലെ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ക്കും , പുരുഷന്‍മാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ഉദാഹരണത്തിന് സ്ത്രീകള്‍ക്കാണെങ്കില്‍ tight vagina . പുരുഷന്‍മാര്‍ക്കാണെങ്കില്‍ ഉദ്ദാരണക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കോസ്മറ്റിക്ക് ഗൈനക്കോളജി ചികിത്സാ രീതികള്‍ അത്യധികം ഉപയോഗപ്രദമാണ്.
കോസ്‌മെറ്റിക് ഗൈനക്കോളജിയിലെ ചില ചികിത്സാരീതികള്‍
1. HIFU+HIFEM chair
യോനി സംബന്ധമായ പ്രധാന പ്രശ്‌നങ്ങളായ വരള്‍ച്ച, ബന്ധപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ പ്രസവശേഷമുണ്ടാകാവുന്ന യോനീഭിത്തിയുടെ അയവ് , ചെറിയ രീതിയിലുള്ള താഴ്ച്ച, മൂത്രം അറിയാതെ പോകുന്ന അവസ്ഥ.
HIFEM chair പുരുഷന്‍മാരില്‍ ഉദ്ദാരണപ്രശ്‌നങ്ങള്‍ക്കും നല്ല റിസല്‍ട്ട് നല്‍കുന്നു.
2. Body Shaper
ശരീരത്തിന്റെ അനാവശ്യ ഭാഗങ്ങളില്‍ മസില്‍ തൂങ്ങി കിടക്കുന്നത് ശരിയാക്കല്‍ ഇതില്‍ തന്നെ പ്രധാനമായും mummy makeover പ്രസവശേഷമുള്ള ബോഡി ഷേപ്പിംഗ്.
3. Diode Laser Hair Removal
ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യുന്ന അതി നൂതന ലേസര്‍ ചികിത്സ. PCOD മുതലായ രോഗങ്ങളുള്ളവര്‍ക്ക് അമിത രോമവളര്‍ച്ച വലിയൊരു പ്രശ്‌നമാണ്. അത്തരം ആളുകള്‍ക്ക് ഈ ചികിത്സ വളരെ ഫലപ്രദമാണ്.
4. Hydrafacial
Hydrafacial ഒരു അതിനൂതന ചര്‍മ്മ സംരക്ഷണ രീതിയാണ്. സാധാരണ പാര്‍ലര്‍ ഫേഷ്യലിന് ഉപരിയായി face glow ചെയ്യാനും അതിനോടൊപ്പം ചര്‍മ്മം tighten ചെയ്ത് ഭാവിയില്‍ ചുളിവുകള്‍ വരാതിരിക്കാനും ഈ ചികിത്സാ രീതി ഉപകരിക്കുന്നു.
5. HIFU for face
ശസ്ത്രക്രിയ കൂടാതെ മുഖത്തെ ചുളിവുകള്‍ നിവര്‍ത്തി 5 മുതല്‍ 10 വയസ്സു വരെ കുറച്ച് നിത്യ യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന അതിനൂതന സാങ്കേതിക വിദ്യയാണ് HIFU for face
കോസ്മറ്റിക്ക് ഗൈനക്കോളജി മറ്റൊരു പ്രധാന പ്രശ്‌നം അതിന്റെ ചികിത്സാ ചിലവാണ്. എന്നാല്‍ നമ്മുടെ ഹോസ്പിറ്റലില്‍ ഇത്തരം ചികിത്സകള്‍ വളരെ മിതമായ നിരക്കില്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാവുന്നതാണ്.
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ പ്രായം കാരണമുണ്ടാകുന്നു. അത് അവളുടെ ദൈനം ദിന ജീവിതത്തെ പല തരത്തില്‍ ബാധിക്കുന്നു. ഇത്തരം വെല്ലുവിളികള്‍ക്കുള്ള ഒരു ശരിയായ ഉത്തരമാണ് കോസ്മറ്റിക്ക് ഗൈനക്കോളജിയിലൂടെ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നത്.
പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റല്‍ കോസ്മറ്റിക്ക് ഗൈനക്കോളജി വിഭാഗത്തില്‍ ഈ ചികിത്സാ രീതികള്‍ ലഭ്യമാണ്
(ലേഖിക പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റാണ്).കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടു 7510922421



