ചേലേമ്പ്ര:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 3 വര്‍ഷം തടവും പിഴയും. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പ്രതി ചേലേമ്പ്ര കാട്ടുകുഴിങ്ങര അഫ്‌നാസ് വി.എ ( 22) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വാടക കോട്ടേജിലേക്ക് ഒളിച്ച് അതിക്രമിച്ച് കയറി പരാതിക്കാരിയെ കയറി പിടിക്കുകയായിരുന്നു.
തേഞ്ഞിപ്പലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രതിയെ പോക്സോ നിയമ പ്രകാരം 3 വര്‍ഷം സാധാരണ തടവിനും 10000 രൂപ പിഴയടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 1 മാസം സാധാരണ തടവിനും ശിക്ഷിച്ചു. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യര്‍ ആണ് ശിക്ഷ വിധിച്ചത്.
തേഞ്ഞിപ്പലം പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ബാലചന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍ വിജയശങ്കരന്‍ എന്നിവരായിരുന്നു അന്വേഷണ ഉദ്ദ്യോഗസ്ഥര്‍.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



